പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി വി മുരളീധരനും ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
31 May 2019

തുടർച്ചയായി രണ്ടാം തവണയും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്രമോദിയേയും കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്‍ററി സഹമന്ത്രിയായി നിയമിതനായ വി മുരളീധരനെയും അഭിനന്ദിച്ചുകൊണ്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ സമൂഹത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം സാധ്യമാക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് നീങ്ങേണ്ടതുണ്ട്.

സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള കൂട്ടായ ശ്രമത്തില്‍ അദ്ദേഹത്തിന്‍റെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.

ഈ കേന്ദ്രമന്ത്രിസഭയിൽ കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രിയാണ് വി മുരളീധരന്‍. കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്‍ററി വകുപ്പുകളിൽ സഹമന്ത്രി സ്ഥാനമാണ് മുരളീധരന് ലഭിച്ചത്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എംപിയായാണ് പാര്‍ലമെന്‍റില്‍ എത്തിയത്.