ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിക്കുന്ന സിനിമയിലൂടെ അനുപമ പരമേശ്വരൻ സംവിധാന സഹായിയാകുന്നു

single-img
28 May 2019

ആദ്യ മലയാള ചിത്രമായ ‘ പ്രേമ’ ത്തിനുശേഷം ശേഷം തെലുങ്കു സിനിമയില്‍ തിളങ്ങിയ അനുപമ പരമേശ്വരന്‍ ദുൽഖറിന്റെ നായികയായി ജോമോന്റെ സുവിശേഷം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ മടങ്ങിയെത്തിയത്. ഇപ്പോള്‍ മറ്റൊരു ദുൽഖർ ചിത്രത്തിലൂടെ അസിസ്റ്റന്റ് ഡയറക്റ്ററായി സംവിധാന രംഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് താരം. ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിക്കുന്ന ഗ്രിഗറി നായകനായി എത്തുന്ന ചിത്രത്തിലാണ് സംവിധാന സഹായിയായി അനുപമ മലയാള സിനിമയിലേക്ക് എത്തുന്നത്. പുതുമുഖമായ ഷംസുവാണ് ചിത്രത്തിന്റെ സംവിധായകൻ.

“ഇത് ഒരു പുതിയ തുടക്കം. ദുൽക്കറിന്റെ പുതിയ നിർമാണ സംരംഭമായ ചിത്രത്തിൽ ഷംസുവിന്റെ സഹായിയായി.. ഇതിലും വലിയ സന്തോഷം ഇല്ല. ഈ ഗംഭീരമായ ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് വലിയ അനുഗ്രഹമാണ്. ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്. എല്ലാം വഴിയെ പറയാം… എല്ലാവരുടെയും പ്രാർത്ഥനകളും അനുഗ്രഹവും വേണം,” അനുപമ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.