അജയ് ദേവ്ഗണിന്റെ പിതാവും സ്റ്റണ്ട് ഡയറക്ടറുമായ വീര്‍ ദേവ്ഗണ്‍ അന്തരിച്ചു

single-img
27 May 2019

പ്രശസ്ത ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ പിതാവും സിനിമകളില്‍ ആക്ഷന്‍, സ്റ്റണ്ട് ഡയറക്ടറുമായ വീര്‍ ദേവ്ഗണ്‍ അന്തരിച്ചു. നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ ആക്ഷന്‍ ഡയറക്ടായ അദ്ദേഹം ഹിന്ദുസ്ഥാന്‍ കി കസം എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.

ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചനെയും അജയ്‌ദേവ്ഗണിനെയും നായകരാക്കിയായിരുന്നു ചിത്രം ഒരുക്കിയത്. ഭാര്യ- വീണ ദേവ്ഗണ്‍. മക്കള്‍- അജയ് ദേവ്ഗണ്‍, അനില്‍ ദേവ്ഗണ്‍, കവിത ദേവ്ഗണ്‍, നീലം ദേവ്ഗണ്‍.