എംഎല്‍എമാരായ 11പേര്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു; ഉപതെരഞ്ഞെടുപ്പില്‍ യുപിയില്‍ മഹാസഖ്യം തുടരാന്‍ എസ്പി – ബിഎസ്പി തീരുമാനം

single-img
27 May 2019

തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചിത്ര ഫലം ഉണ്ടായില്ലെങ്കിലും എസ്പിയും ബിഎസ്പിയും ചേര്‍ന്ന് രൂപീകരിച്ച മഹാസഖ്യം തുടരാന്‍ ഇരുപാര്‍ട്ടികളുടെയും തീരുമാനം. ഈ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എംഎല്‍എമാരായ 11 പേരാണ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇവരുടെ മണ്ഡലങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മഹാസഖ്യം ആയി തന്നെയാണ് ഇരു പാര്‍ട്ടികളും മത്സരിക്കുകയെന്നാണ് കരുതുന്നത്.
വരുന്ന 2022ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഇതേ സഖ്യം തുടര്‍ന്നേക്കും.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷവും എസ്പിയുമായുള്ള സഖ്യം തുടരുമെന്നാണ് ശനിയാഴ്ച പാര്‍ട്ടി പ്രവര്‍ത്തകരുമായി നടന്ന കൂടിക്കാഴ്ചയില്‍ മായാവതി വ്യക്തമാക്കിയിരുന്നു. നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം മഹാസഖ്യത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ തവണ മോഡി തരംഗം ആഞ്ഞുവീശിയ 2014ല്‍ ബിഎസ്പിക്ക് ഒരു എംപി പോലും ഉണ്ടായിരുന്നില്ല. ഇക്കുറി 10 സീറ്റുകള്‍ നേടാന്‍ മഹാസഖ്യം കാരണമായിട്ടുണ്ട്.