കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കും: മുന്നറിയിപ്പുമായി ബിജെപി

24 May 2019

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി വക്താവുമായ ഷാനവാസ് ഹുസൈന്. ലോക്സഭയില്‍ അക്കൗണ്ട് തുറക്കാനായില്ല. എന്നാല്‍, അടുത്തതവണ വന്‍ വിജയം നേടും. വയനാട്ടിലേക്ക് ഒളിച്ചോടിയ രാഹുല്‍ഗാന്ധിക്ക് അമേഠിയിലെ ജനങ്ങള്‍ നല്കിയ തിരിച്ചടിയാണ് സ്മൃതി ഇറാനിയുടെ വിജയം. ഇവിഎമ്മുകളെ പഴിച്ച് തോല്‍വി മറയ്ക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.