എന്റെ മുഖത്തേറ്റ ശക്തമായ അടി: തെരെഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രകാശ് രാജ്

single-img
23 May 2019

ലോക്സഭാ തെരെഞ്ഞെടുപ്പിലെ പരാജയം തന്റെ മുഖത്തേറ്റ ശക്തമായ അടിയാണെന്ന് സിനിമാ നടനും ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയുമായ പ്രകാശ് രാജ്. ട്വിറ്ററിലാണ് അദ്ദേഹം തന്റെ പരാജയത്തെക്കുറിച്ച് ഇങ്ങനെ കുറിച്ചത്.

“എന്റെ മുഖത്തേറ്റ ശക്തമായ അടി. കൂടുതൽ അധിക്ഷേപങ്ങളും, ട്രോളും, അവമതിയും എനിക്കു നേരേ വരുമായിരിക്കും. പക്ഷേ ഞാൻ എന്റെ നിലപാടിൽ ഉറച്ചു നിൽക്കും. മതേതര ഇൻഡ്യക്കായുള്ള എന്റെ പോരാട്ടം തുടരും. മുന്നോട്ടുള്ള കഠിന യാത്ര തുടങ്ങിയിട്ടേയുള്ളൂ. എനിക്കൊപ്പം ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി. ജയ് ഹിന്ദ്.”

ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ നിന്നും സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച പ്രകാശ് രാജ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു. കോൺഗ്രസ്സിന്റെ റിസ്‌വാൻ അർഷാദാണ് നിലവിൽ ഇവിടെ ലീഡ് ചെയ്യുന്നത്. തൊട്ടു പിന്നിൽ ബി.ജെ.പി. സ്ഥാനാർഥി പി.സി. മോഹൻ ആണ്.

കടുത്ത ബിജെപി വിരുദ്ധ-മതേരത്വ രാഷ്ട്രീയ നിലപാടുകളുള്ളയാളാണ് പ്രകാശ് രാജ്.