മലേഗാവ് സ്ഫോടനക്കേസിലെ പ്രതി പ്രജ്ഞാ സിങ് ഠാക്കൂർ 10000 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു

single-img
23 May 2019

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാൽ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി പ്രജ്ഞാ സിങ് ഠാക്കൂർ 10,000 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നതായി റിപ്പോർട്ട്. മലേഗാവ് സ്ഫോടനം അടക്കം നിരവധി തീവ്രവാദക്കേസുകളിൽ പ്രതിയാണ് പ്രജ്ഞാ സിങ്.

മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ആണ് ഇവിടെ ഇവർക്കെതിരെ മത്സരിക്കുന്നത്. തീവ്രവാദക്കേസിലെ പ്രതിയായ പ്രജ്ഞാ സിങിനെ മത്സരിപ്പിച്ചതിന് ബിജെപിയ്ക്കെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു.