ബിജെപി മുന്നേറ്റം: ഓഹരിവിപണി കുതിക്കുന്നു; ചരിത്രത്തിലാദ്യമായി സെൻസെക്സ് 40,000 കടന്നു

single-img
23 May 2019

ലോക്സഭാ തെരെഞ്ഞെടുപ്പിൽ രാജ്യമൊട്ടാകെ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി മുന്നേറുന്നതിന്റെ റിപ്പോർട്ടുകൾക്ക് പിന്നാലെ ഓഹരിവിപണിയിൽ വൻ മുന്നേറ്റം. ചരിത്രത്തിലാദ്യമായി ബിഎസ്ഇ സെൻസെക്സ് 40,000 പോയിന്റുകൾ കടന്നു.
എൻഎസ്ഇ നിഫ്റ്റി50 സ്കോർ 12,000 കടന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ 1-നു രേഖപ്പെടുത്തിയ 39,000 പോയിന്റുകളുടെ റെക്കോർഡ് ആണ് ഇന്ന് ഭേദിക്കപ്പെട്ടത്. 324 സീറ്റുകളിൽ വ്യക്തമായ ഭൂരിപക്ഷവുമായി എൻഡിഎ മുന്നണി മുന്നേറുകയാണ് എന്ന വാർത്തയാണ് ഓഹരിവിപണിയിൽ ചലനമുണ്ടാക്കിയത്.