സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ പത്രത്തിലെ വാര്‍ത്ത പങ്കുവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ട്വിറ്റര്‍ അക്കൗണ്ട്

single-img
22 May 2019

ലോക്സഭാ തെരഞ്ഞെടുപ്പ്ഫലം പുറത്തുവരാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ പത്രത്തിലെ വാര്‍ത്ത പങ്കുവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ട്വിറ്റര്‍ അക്കൗണ്ട്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ഓപ്ഇന്ത്യ ഡോട്ട് കോം എന്ന പോര്‍ട്ടലില്‍ വോട്ടിങ് മെഷീൻ ഹാക്ക് ചെയ്യാനാകില്ലെന്ന ലേഖനമാണ് ട്വിറ്റര്‍ പേജില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പങ്കുവെച്ചിരിക്കുന്നത്.

ഐഐടിയിലെ ബിരുദധാരിയും ഇന്ത്യൻ സിവിൽ സർവീസ് 2015 ബാച്ചിലെ ഉദ്യോഗസ്ഥനുമായ ഭാവേഷ് മിശ്രയാണ് ഓപ്ഇന്ത്യയില്‍ ഈ ലേഖനം എഴുതിയിട്ടുള്ളത്.ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന്റേയും ബിജെപി നേതൃത്വത്തിന്റേയും കളിപ്പാവയാകുന്നെന്ന പ്രതിപക്ഷ വിമര്‍ശനത്തിടെയാണ് പുതിയ സംഭവം.