പ്രഗ്യാ സിംഗ് ഠാക്കൂറിന് കോടതിയുടെ തിരിച്ചടി; മലേ​ഗാ​വ് സ്ഫോടന കേസിൽ ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക​ണം

single-img
17 May 2019

തെരഞ്ഞെടുപ്പിൽ ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രഗ്യാ സിംഗ് ഠാക്കൂറിന് കോടതിയുടെ തിരിച്ചടി. മലേ​ഗാ​വ് സ്ഫോടന കേസുമായി ബന്ധപ്പെട്ട് ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ പ്രഗ്യാ സിംഗ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക​ണം.

മ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സില്‍ പ്ര​തി​ക​ള്‍ ഹാ​ജ​രാ​കാ​ത്ത​തി​ല്‍ മും​ബൈ​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി അ​തൃ​പ്തി​ അറിയിച്ചതിനെതുടര്‍ന്നാണ് ഈ നടപടി. 2008ല്‍ ​ഉണ്ടായ സ്ഫോ​ട​ന​ക്കേ​സി​ന്‍റെ തു​ട​ര്‍​ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ളാ​യ പ്രഗ്യാ സിംഗ് ഠാക്കൂ​ര്‍, ല​ഫ്.​കേ​ണ​ല്‍ പ്ര​സാ​ദ് ശ്രികാന്ത് പു​രോ​ഹി​ത് തു​ട​ങ്ങി​യ​വ​രും കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളും ആ​ഴ്ച​യി​ല്‍ ഒ​രി​ക്ക​ലെ​ങ്കി​ലും ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​നി കേ​സ് കോ​ട​തി പ​രി​ഗ​ണി​ക്കു​ക.

മഹാരാഷ്ട്രയിലെ മലേഗാവില്‍ 2008ല്‍ നടന്ന സ്ഫോടനത്തില്‍ ഏഴ് പേർ കൊല്ലപ്പെടുകയും,100ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എടിഎസ് വിഭാഗം തലവൻ ഹേമന്ത് കർക്കരെ സ്ഫോടനത്തിനുപയോഗിച്ച ബൈക്ക് കണ്ടുപിടിച്ചതോടെ ഠാക്കൂറിൽ ചെന്ന് അന്വേഷണം അവസാനിക്കുകയായിരുന്നു. പ്രഗ്യാ സിംഗ് മുൻ എബിവിപി പ്രവർത്തകൻ കൂടിയാണ്.