‘ഭാഗ്യം! മൂന്നാമതൊരാള്‍ അറിഞ്ഞില്ല’ ; ഈ ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കൂ; നമ്മുടെ കൊച്ചിയിൽ തന്നെയാണ്

നിങ്ങൾ ഈ ചിത്രം കണ്ടോ? ഇതിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കൂ.. നമ്മുടെ സ്വന്തം കൊച്ചിയിലെ തിരക്കേറിയ റോഡില്‍ നിന്ന് മലയാള മനോരമ ഫോട്ടോഗ്രാഫറായ ജോസ്‍കുട്ടി രസകരമായ ഈ ചിത്രം പകര്‍ത്തിയത്. വളരെ ശ്രദ്ധിച്ചു നോക്കിയാല്‍ മാത്രമേ നടുവിലിരിക്കുന്ന മൂന്നാമനെ ചിത്രത്തില്‍ കണ്ടെത്താനാകൂ.
റോഡിൽ പോലീസുകാരെ കണ്ടപ്പോള്‍ നടുവിൽ ഒതുങ്ങിയിരുന്ന ആളിനെ പിന്നിലെ മൂന്നാമന്‍ കവര്‍ ചെയ്‍ത് സംരക്ഷിച്ചതാകണമെന്നു വേണം കരുതാന്‍. നടുക്കുള്ള യുവാവിന്‍റെ മെലിഞ്ഞ ശരീരപ്രകൃതവും ഇതിനു സഹായകമായി.
ഇന്ന് കേരളാ ഹൈക്കോടതിയിലേക്ക് മഹിളാ സംഘം നടത്തിയ മാര്‍ച്ചിന്‍റെ ചിത്രങ്ങളെടുക്കാന്‍ പോയപ്പോഴായിരുന്നു ഈ അപൂര്‍വ്വ ദൃശ്യം ജോസുകുട്ടി പനയ്ക്കലിന്‍റെ ക്യാമറാക്കണ്ണില്‍ പതിയുന്നത്. ‘ഭാഗ്യം! മൂന്നാമതൊരാള്‍ അറിഞ്ഞില്ല’ എന്ന ക്യാപ്‌ഷനോടെയാണ് ജോസ്‍കുട്ടി ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ഫോട്ടോയിൽ കാണുന്ന റോഡില്‍ നില്‍ക്കുന്ന പോലീസുകാരന്‍റെ സിങ്കം സ്റ്റൈല്‍ മീശയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. ഇതിനോടകം വൈറലായിക്കഴിഞ്ഞ ചിത്രത്തിന് നിരവധി കമന്‍റുകളും ഷെയറുമാണ് ലഭിക്കുന്നത്. സിങ്കം എന്ന സിനിമ കണ്ടില്ലെങ്കിലും ഫോട്ടോഗ്രാഫറുടെ കണ്ണുകള്‍ എല്ലാം കാണുമെന്നും നടുക്ക് ഇരിക്കുന്നയാള്‍ ഷേവിങ്ങ് സെറ്റിൽ ബ്ലേഡ് ഇട്ട പോലെയാണെന്നുമൊക്കെയാണ് കമന്‍റുകള്‍.