വിന്‍ഡോസ് ഫോണുകളില്‍ നിന്നും പൂര്‍ണ്ണമായി പിന്‍മാറാന്‍ വാട്ട്സ്ആപ്പ് തീരുമാനം

single-img
9 May 2019

മൊബൈല്‍ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, വിന്‍ഡോസ് ഫോണുകളില്‍ നിന്നും പൂര്‍ണ്ണമായി പിന്‍മാറാന്‍ തീരുമാനം എടുത്ത് വാട്ട്സ്ആപ്പ്. ഈ വര്‍ഷംകൂടി, അതായത് 2019 ഡിസംബർ 31 വരെയാണ് ഇനി വിന്‍ഡോസ് ഫോണുകളില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തിക്കൂ. മൂന്ന് വര്‍ഷം മുന്‍പ് മുതലാണ് പഴയ ഒഎസസുകളിൽ പ്രവർത്തിക്കുന്ന ഹാൻസെറ്റുകളെ ഒഴിവാക്കാൻ വാട്ട്സ്ആപ്പ് തീരുമാനിക്കുന്നത്.

അതിനും മുന്‍പ് തന്നെ ബ്ലാക്ക് ബെറി, സിംബിയന്‍ ഫോണുകളില്‍ നിന്നും വാട്ട്സ്ആപ്പ് പിന്‍മാറിയിരുന്നു. ഈ മാസം 7 ന് നടത്തിയ വാട്ട്സ്ആപ്പിന്‍റെ ബ്ലോഗ് പോസ്റ്റിലാണ് വിൻഡോസ് ഫോണുകളെ കൈവിടുന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നു മുതൽ ആൻഡ്രോയിഡ് 2.3.7 നും അതിനു മുൻപുള്ള ഒഎസ് പതിപ്പുകളിലെ സേവനവും നിർത്തും. ഇതോടൊപ്പം തന്നെ ഐഒഎസ് 7 നും അതിനു മുൻപുള്ള പതിപ്പുകളിലെ ഐഫോണുകളിലും വാട്സാപ് ലഭിക്കില്ല.

നിലവില്‍ ലാഭകരമല്ലാതെ പ്രവര്‍ത്തിക്കുന്നതിന് പുറമേ പഴയ മോഡലുകള്‍ക്ക് വേണ്ടിയുള്ള പതിപ്പുകള്‍ നിലനിര്‍ത്താനുള്ള ചിലവും. അപ്ഡേഷന്‍റെ കാലതാമസവും വാട്സാപ് പുതുതായി അവതരിപ്പിക്കുന്ന ഫീച്ചറുകള്‍ ഇവയില്‍ ലഭ്യമാക്കാന്‍ കഴിയാത്തതുമാണ് പഴയ ഫോണുകളെ കൈവിടാന്‍ വാട്ട്സ്ആപ്പിനെ പ്രേരിപ്പിക്കുന്നത്.

2009 ല്‍ വാട്സാപ് വിന്‍ഡോസില്‍ അവതരിപ്പിക്കുന്ന സമയത്ത് സിംബിയനിലും ബ്ലാക്ബെറിയിലുമാണ് കൂടുതല്‍ പ്രവര്‍ത്തിച്ചിരുന്നത്. അക്കാലത്ത് വെറും 25 ശതമാനം പേര്‍ മാത്രമാണ് ആന്‍ഡ്രോയ്ഡില്‍ വാട്സാപ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് അത് 70 മുതല്‍ 80 ശതമാനം വളര്‍ന്നു.