തീവ്രവാദക്കേസുകളിൽ കേരള പോലീസിൽ നിന്നും രഹസ്യവിവരങ്ങൾ ചോരുന്നു; എൻഐഎ റിപ്പോർട്ട്

single-img
9 May 2019

തീവ്രവാദക്കേസുകളുടെ സമീപനത്തിൽ കേരള പോലീസിനെതിരെ എൻഐഎയുടെ റിപ്പോർട്ട്. തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട് എൻഐഎ നൽകുന്ന റിപ്പോർട്ടുകൾ പോലീസ് ഗൗരവമായി കാണുന്നില്ലെന്നും പോലീസിൽ നിന്നും രഹസ്യവിവരങ്ങൾ ചോരുന്നുണ്ടെന്നും എൻഐഎ കൊച്ചി യൂണിറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഐഎസിന് വേണ്ടി യെമനിലേക്ക് വ്യാപകമായി റിക്രൂട്ട്‌മെന്റ് നടക്കുന്ന വിവരം അറിയിച്ചിട്ടും പോലീസ് നീരീക്ഷണം ശക്തമാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്. റിയാസ് അബൂബക്കർ നിരീക്ഷണത്തിൽ ഉണ്ടായിട്ടും കേരള പോലീസ് നടപടി സ്വീകരിച്ചില്ലെന്നും എൻഐഎ റിപ്പോർട്ടിൽ പറയുന്നു.

അഫ്ഗാനിസ്ഥാൻ ,യെമൻ,ശ്രീലങ്ക എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മലയാളികൾ പ്രവർത്തിക്കുന്നുണ്ടെന്നും മലയാളികൾ നിയന്ത്രിക്കുന്ന ദോഹ,സലാല,അബുദാബി മൊഡ്യൂളുകൾ ശക്തമാണെന്നും എൻഐഎയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.