സഖാവ് വള്ളി നിക്കറുമിട്ട് അജന്തയില്‍ ആദിപാപം കണ്ട് നടന്നപ്പോള്‍ നീലകണ്ഠന്‍ കമ്മ്യൂണിസ്റ്റ് ആയതാണ്’ ; സംഘിപ്പട്ടം ചാര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് മറുപടിയുമായി സിആര്‍ നീലകണ്ഠന്‍

single-img
7 May 2019

കോഴിക്കോട്: തന്നെ സംഘപരിവാർ ആക്കാനായി സോഷ്യൽ മീഡിയയിൽ ശ്രമിക്കുന്നവർക്ക് മറുപടിയുമായി ആം ആദ്മി മുന്‍ കണ്‍വീനറും പരിസ്ഥിതി പ്രവര്‍ത്തകനുമായ സി ആര്‍ നീലകണ്ഠന്‍. നിങ്ങള്‍ വികസനത്തിന്റെ പേരില്‍ അടിച്ചമര്‍ത്താന്‍ നോക്കുന്ന ജനങ്ങള്‍ക്കൊപ്പം, അവരുടെ മുന്നില്‍ ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ആയി ആം ആദ്മിയായി ഞാന്‍ ഇവിടെ തന്നെ കാണുമെന്ന് നീലകണ്ഠന്‍ പറയുന്നു.

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് അവിടെ തന്നെയാണ് അദ്ദേഹം മറുപടി കുറിച്ചത്. ‘സഖാവ് വള്ളി നിക്കറുമിട്ട് അജന്തയില്‍ ആദിപാപം കണ്ട് നടന്നപ്പോള്‍ നീലകണ്ഠന്‍ കമ്മ്യൂണിസ്റ്റ് ആയതാണ്. താങ്കളെ പോലെ ഇവിടെ ഈ ഫേസ്ബുക്കില്‍ കിടന്നു ചിലച്ചയ്ക്കുന്നതല്ല, അടിയന്തരാവസ്ഥ കാലത്ത് മുദ്രാവാക്യം വിളിച്ചു ജയിലില്‍ കിടന്നതാണ് എന്റെ വിപ്ലവം’. നീലകണ്ഠന്‍ എഴുതി.

കേരളത്തിലെ ദേശീയപാത വികസനം ബിജെപിയും സമരസമിതിയും ചേര്‍ന്ന് അട്ടിമറിച്ചു എന്ന് സിപിഎം കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രചരണം ചുങ്കപ്പാത യില്‍ നിന്ന് കൊള്ളയടിക്കാനുള്ള അവസരം നഷ്ടപ്പെട്ടതിന്റെ രോഷമാണെന്ന് സി.ആര്‍ നീലകണ്ഠന്‍ മുൻപ് കുറ്റപ്പെടുത്തിയിരുന്നു.

https://www.facebook.com/AAPKaCR/posts/844558852557704?__xts__%5B0%5D=68.ARBeaMGTvasfy-7WmZgHVFWGCwTX88qw6vqGkmKvXD0K1qLJcQr5fOqSv1HBmUmW8fX0_LYNc-k2OltgKmS4rDMU8V3W93lZK4tvvaC9YOlQxESdBlS-pMO9Fe3NpgXwfDMXuODRfN8u7VYZSl1uQ0Cl9eye1NSqV9BATtPwI7GikclJwzLxS53SRoUAjxmOX6RocaVdpBACDT6pXVAm5Z1USUjv5aupS4M47UQGsJDbxP-r7kpKVtwgBhqeZfcp8kB1wN2t-ZniM1oPG2WyslzMY0AffvvbI48yh6KMQit0YH2-5otEun8_0kWnVu9BS8AEL89VdwLsxvXsUeDw3EU&__tn__=-R