പശ്ചിമബംഗാളിൽ ഫോനി താണ്ഡവം; കോ​ല്‍​ക്ക​ത്ത വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട്ടു: 140 ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി.

single-img
4 May 2019

പശ്ചിമബംഗാളിലും ഫോനി കൊടുങ്കാറ്റ് ആഞ്ഞുവീശുന്നു. ഒ​ഡീ​ഷ​യി​ല്‍ ക​ന​ത്ത​നാ​ശം വി​ത​ച്ച ഫോ​നി ചു​ഴ​ലി​ക്കാ​റ്റ് പ​ശ്ചി​മ​ബം​ഗാ​ളി​ലും തു​ട​ര്‍​ന്ന് വ​ട​ക്കു​കി​ഴ​ക്ക​ന്‍ മേ​ഖ​ല​ക​ളി​ലും ആ​ഞ്ഞു​വീ​ശി.

മ​ണി​ക്കൂ​റി​ൽ 100 മു​ത​ൽ 110വ​രെ കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​ണ് കാ​റ്റ് വീ​ശി​യ​ത്. എ​ന്നാ​ൽ പി​ന്നീ​ട്, കാ​റ്റി​ന്‍റെ വേ​ഗ​ത മ​ണി​ക്കൂ​റി​ല്‍ 90 കി​ലോ​മീ​റ്റ​റാ​യി കു​റ‍​ഞ്ഞു.

കോ​ല്‍​ക്ക​ത്ത വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. 83 പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ അ​ട​ക്കം 140 ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി.

ബം​ഗാ​ളി​ല്‍ വെ​ള്ളി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ തീ​രം​തൊ​ട്ട ഫോ​നി ഖൊ​ര​ഖ്പൂ​രി​ലാ​ണ് ആ​ദ്യം വീ​ശി​യ​ത്. തീ​ര​ദേ​ശ മേ​ഖ​ല​ക​ളാ​യ ദി​ഗ, താ​ജ്പൂ​ര്‍, തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലും കാ​റ്റ് വീ​ശി. കോ​ല്‍​ക്ക​ത്ത​യ​ട​ക്ക​മു​ള്ള പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ല്‍ ക​ന​ത്ത​മ​ഴ തു​ട​രു​ക​യാ​ണ്.