തളിപ്പറമ്പിൽ യുഡിഎഫ് പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

single-img
1 May 2019

കണ്ണൂർ തളിപ്പറമ്പിൽ യുഡിഎഫ് പ്രവർത്തകർ കള്ളവോട്ട് ചെയ്തതായി ആരോപിച്ച് സിപിഎം. തളിപ്പറമ്പ് പാമ്പുരുത്തി മാപ്പിള എയുപി സ്‌ക്കൂളിലെ ബൂത്തിൽ അഞ്ച് മുസ്ലീം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്‌തെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങളും സിപിഎം പുറത്തുവിട്ടു.

അനസ്, മുബാഷിർ, സാദിഖ്, മർഷാദ്, മുസ്തഫ എന്നിവർ കള്ളവോട്ട് ചെയ്തതായാണ് ആരോപണം. അഞ്ചു പേർ ഒന്നിലധികം പേർ വോട്ടു ചെയ്യുന്നതായി ദൃശ്യങ്ങളിലുണ്ട്. ഇതേപ്പറ്റി സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

പാമ്പുരുത്തിയിലെ ബൂത്ത് കയ്യേറാൻ ശ്രമം നടന്നുവെന്നും സിപിഎം ആരോപിച്ചു. എൽഡിഎഫ് ബൂത്ത് ഏജന്റിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും പരാതിയില്‍ ആരോപണമുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ  മജീദ് പ്രതികരിച്ചു.

തളിപ്പറമ്പിലെ കള്ളവോട്ട് ദൃശ്യങ്ങൾ സിപിഎം പുറത്ത് വിട്ടു

Posted by 24 News on Wednesday, May 1, 2019
കടപ്പാട്: 24 ന്യൂസ്