ന്യൂസിലന്‍ഡ് ഓപ്പണ്‍: ലോക 212-ാം റാങ്കുകാരിക്കെതിരെ ആദ്യ റൗണ്ടിൽ സൈനയ്ക്ക് പരാജയം

single-img
1 May 2019

ഓക്ക്‌ലന്‍ഡ്: ന്യൂസിലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ റൗണ്ടില്‍ ലോക 212-ാം റാങ്കുകാരിക്കെതിരെ പരാജയപ്പെട്ടുകൊണ്ട് സൈന നേവാള്‍ ഞെട്ടിച്ചു. നിലവിൽ ലോക 9-ാം റാങ്കുകാരിയായ സൈന 16-21, 23-21, 4-21 എന്ന സ്‌കോറിനാണ് ചൈനയുടെ പത്തൊന്‍പതുകാരി വാങ് ഷിയിയോട് പരാജയപ്പെട്ടത്.

ഒരു മണിക്കൂർ ഏഴുമിനിറ്റുകൾ നീണ്ടുനിന്ന മത്സരത്തില്‍ സൈനയെ എതിരാളി കഠിനമായി പരീക്ഷിച്ചു. കളിയുടെ ആദ്യ സെറ്റില്‍ 0-4 എന്ന നിലയില്‍ പിന്നിലായിപ്പോയ സൈനയ്ക്ക് പിന്നീട് ഒരവസരത്തിലും തിരിച്ചുവരാനായില്ല. രണ്ടാമത്തെ സെറ്റില്‍ ഏറെ വിയര്‍പ്പൊഴുക്കിയാണ് ഇന്ത്യന്‍താരം ജയിച്ചുകയറിയത്.

പക്ഷെ, മൂന്നാം സെറ്റില്‍ സൈന തീര്‍ത്തും നിറംമങ്ങി. സമീപകാലത്ത് പരിക്ക് വില്ലനായിരുന്ന സൈന പൂര്‍ണമായും ശാരീരിക ക്ഷമത വീണ്ടെടുക്കാത്തതാണ് തിരിച്ചടിക്കിടയാക്കിയത് എന്നാണ് കരുതുന്നത്.