അധിക വോട്ട് കണ്ടെത്തിയ സംഭവം; കളമശ്ശേരിയിലെ 83ാം നമ്പര്‍ ബൂത്തില്‍ ഇന്ന് റീപോളിങ്

single-img
30 April 2019

അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരി നിയോജക മണ്ഡലത്തിലെ 83ാം നമ്പര്‍ ബൂത്തില്‍ ഇന്ന് റീപോളിങ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടായ പിഴവ് റീപോളിങ്ങിലേക്ക് നയിച്ച സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് വോട്ടെടുപ്പിന്റെ ചുമതല നൽകിയിട്ടുള്ളത്.  

ബൂത്തില്‍ പോള്‍ ചെയ്തതിനേക്കാള്‍ അധിക വോട്ട് ഇവഎമ്മില്‍ രേഖപ്പെടുത്തിയിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ റീപോളിങ്ങിന് ഉത്തരവിട്ടത്. മോക്ക് പോളിങ്ങില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍, പോളിങ് തുടങ്ങുന്നതിന് മുന്‍പ് നീക്കം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടായ പിഴവാണ് ഇതിലേക്ക് നയിച്ചത്.

925 വോട്ടര്‍മാരുള്ള ബൂത്തില്‍ 715 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയതോടെ റീപോളിങ് നടത്തണം എന്ന സ്ഥാനാര്‍ഥികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു. ആലുവ തഹസില്‍ദാറാണ് പ്രിസൈഡിംഗ് ഓഫീസര്‍.