തിരുവനന്തപുരത്ത് സി ദിവാകരൻ ജയിക്കും; സംസ്ഥാനത്ത് യുഡിഎഫ് – എല്‍ഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം: ട്വൻ്റിഫോര്‍ സര്‍വേ


ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്എൽഡിഎഫ്-യുഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ട്വന്റിഫോര്‍ സര്‍വേ. യുഡിഎഫിന് കുറഞ്ഞത് പത്ത് സീറ്റും പരമാവധി 12 സീറ്റുമായിരിക്കും ലഭിക്കുക. എല്‍ഡിഎഫിന് കുറഞ്ഞത് എട്ട് സീറ്റും പരമാവധി പത്ത് സീറ്റും ലഭിക്കും. എന്‍ഡിഎയ്ക്ക് പരമാവധി രണ്ട് സീറ്റ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍വേയില്‍ പറയുന്നു.
പ്രസ്തുത സർവേ ഫലത്തിൽ ഏറ്റവും പ്രധാനപ്പെട്ട വസ്തുത എന്‍ഡിഎ ഏറ്റവും പ്രതീക്ഷയോടെ കാണുന്ന തിരുവനന്തപുരം മണ്ഡലം എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നുള്ളതാണ്. ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാകും തിരുവനന്തപുരം. നേരിയ സാധ്യത മാത്രമാണ് എല്‍ഡിഎഫിനുള്ളത്. വടകരയാണ് ശക്തമായ മത്സരം നടക്കുന്ന മറ്റൊരു മണ്ഡലം. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.ജയരാജനാണ് മേല്‍ക്കൈ പ്രവചിക്കുന്നത്. എന്‍ഡിഎ പ്രതീക്ഷയോടെ കാണുന്ന മറ്റൊരു മണ്ഡലമായ പത്തനംതിട്ടയും ഇടതിനൊപ്പം നില്‍ക്കാനാണ് സാധ്യതയെന്നും സർവേ ഫലം പറയുന്നു.
ആലത്തൂര്‍, ആറ്റിങ്ങല്‍, കണ്ണൂര്‍, പാലക്കാട്, മാവേലിക്കര, ആലപ്പുഴ, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫിന് സാധ്യത കാണുന്നത്. പൊന്നാനി മലപ്പുറം, വയനാട്, തൃശൂര്‍, ഇടുക്കി, കോട്ടയം, മാവേലിക്കര, ചാലക്കുടി, കാസര്‍കോട് എന്നീ മണ്ഡലങ്ങളില്‍ യുഡിഎഫിനാണ് മേല്‍ക്കൈ. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, പത്തനംതിട്ട, കൊല്ലം, വടകര മണ്ഡലങ്ങളിലാണ് കടുത്ത മത്സരം നടക്കുക.