കേരള സർക്കാർ മികച്ചത്, കേന്ദ്രസർക്കാർ ദുരന്തം; രാഹുൽഗാന്ധി പ്രധാനമന്ത്രിയാകണം: ട്വൻ്റി ഫോർ ന്യൂസ് സർവ്വേ

single-img
21 April 2019

ട്വൻറി ഫോർ ന്യൂസ് നടത്തിയ ലോക്സഭാ തിരഞ്ഞെടുപ്പ് സർവ്വേയിൽ കേരള സർക്കാരിൻറെ പ്രവർത്തനങ്ങളെകുറിച്ച് മികച്ച അഭിപ്രായം. പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗം പേരും തൃപ്തരാണ്. എന്നാല്‍ ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് മികച്ച അഭിപ്രായമല്ല.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി വരണമെന്നാണ് ബഹുഭൂരിപക്ഷത്തിന്റേയും അഭിപ്രായം. 70.5 ശതമാനം പേരാണ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ചത്. 19.5 പേര്‍ മാത്രമാണ് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നത്.

20 ലോക്‌സഭാ മണ്ഡലങ്ങളിലെ 140 അസംബ്ലി മണ്ഡലങ്ങളില്‍ എത്തായാണ് സര്‍വേ നടത്തിയത്. 280 പോളിങ് ബൂത്തുകളുടെ പരിധിയില്‍ നിന്നായിരുന്നു വിവര ശേഖരണം. സിസ്റ്റമാറ്റിക് റാന്‍ഡത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ 7986 വോട്ടര്‍മാരില്‍ നിന്ന് അഭിപ്രായങ്ങളെടുത്തു