പന്തളം കൊട്ടാര പ്രതിനിധി കേരളവർമ്മ രാജ തിരുവനന്തപുരത്തു മത്സരിക്കുന്നു; ചിഹ്നം തെങ്ങിൻതോട്ടം

single-img
20 April 2019

​തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പന്തളം കൊട്ടാര പ്രതിനിധിയും. മകം തിരുനാൾ കേരളവർമ്മ രാജയാണ് പന്തളം കൊട്ടാരത്തിൻ്റെ പ്രതിനിധിയായി തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കുന്നത്.

പ്രവാസി നിവാസി പാർട്ടിയുടെ പ്രതിനിധിയായാണ് മകം തിരുനാൾ കേരളവർമ്മ രാജ മത്സരിക്കുന്നത്. ഭക്തരുടെ വിശ്വാസ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളവർമ്മ രാജ സ്ഥാനാർത്ഥിത്വം ഏറ്റെടുത്തിരിക്കുന്നത്.

തെങ്ങിൻതോട്ടം  അടയാളത്തിലാണ് കേരളവർമ്മ രാജ മത്സരിക്കുന്നത്. പന്തളം കൊട്ടാരം പരോക്ഷമായി പിന്തുണയ്ക്കുന്നയാളാണ് ബിജെപി സ്ഥാനാർത്ഥിയായ കുമ്മനം രാജശേഖരൻ. കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രവാസി നിവാസി പാർട്ടിയുടെ പ്രതിനിധിയായി കേരളവർമ്മ രാജ മത്സരിക്കാനെത്തുന്നത്.