വിവാദമായ പകര്‍പ്പവകാശ നിയമത്തിന് യൂറോപ്യന്‍ യൂണിയന്‍റെ അംഗീകാരം; തിരിച്ചടിയാകുന്നത് ഗൂഗിളിന്

ബ്രസല്‍സ്: വിവാദമായ പകര്‍പ്പവകാശ നിയമം നടപ്പിലാക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ ഔദ്യോഗികമായി അംഗീകാരം നല്‍കി. യൂറോപ്യന്‍ യൂണിയമില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെയും എഴുത്തുകാരുടെയും വാര്‍ത്താ പ്രസാധകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും കലാസൃഷ്ടികള്‍ , എഴുത്തുകള്‍ തുടങ്ങിയവ മുന്‍കൂറായി കരാറില്‍ ഒപ്പിട്ട ശേഷം മാത്രമേ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാനാവൂ എന്ന് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ പകര്‍പ്പവകാശ നിയമം.
ഇത് പ്രധാനമായും ഗൂഗിള്‍ പോലെയുള്ള വന്‍ കമ്പനികളെയാണ് ബാധിക്കുക. അതിനാലാണ് യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ ഈ നയത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തിയത്.പക്ഷെ, പുതിയ പകര്‍പ്പവകാശ നിയമം നിലവില്‍ വരുന്നതോടെ കലാകാരന്മാര്‍ക്കും ക്രിയേറ്റീവായി ഒരക്ഷരമെങ്കിലും എഴുതുന്നവര്‍ക്കും പ്രോത്സാഹനമാകുമെന്നും അവരുടെ സര്‍ഗാത്മകതയ്ക്ക് വിലയുണ്ടാകുമെന്നും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഉറപ്പാക്കാന്‍ സാധിക്കുമെന്നും യൂണിയന്‍ പറയുന്നു.
മാത്രമല്ല, യൂറോപ്യന്‍ യൂണിയന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഈ നയം പുത്തന്‍ ഉണര്‍വേകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. പുതിയ നയം പ്രാബല്യത്തില്‍ വരുന്നതോടെ ഗൂഗിളടക്കമുള്ള കമ്പനികളുടെ ലാഭത്തില്‍ വലിയ കുറവുണ്ടാകും. മുന്‍പ് ചെയ്തുവന്നിരുന്നത് പോലെ കണ്ടന്റുകള്‍ക്കിടയില്‍ പരസ്യം ചെയ്യുന്നതിന് ഗൂഗിള്‍ കരാര്‍ ഒപ്പിടുമ്പോഴേ അനുവാദം വാങ്ങേണ്ടിയും അതില്‍ നിന്നുള്ള വിഹിതവും പങ്കുവയ്ക്കേണ്ടിയും വരും.