ഇടതുപക്ഷത്തിനെതിരെയല്ല രാഹുൽ മത്സരിക്കേണ്ടത്: തെലങ്കാന രാഷ്ട്രസമിതി

single-img
5 April 2019
കടപ്പാട്: മനോരമ

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് ഉചിതമല്ലെന്ന് തെലങ്കാന രാഷ്ട്ര സമിതി. ഇടതുപക്ഷത്തിനെതിരെയല്ല രാഹുൽ മത്സരിക്കേണ്ടതെന്ന്‌ ടി.ആർ.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിത പറഞ്ഞു. മനോരമ ചാനലിനനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അവർ ഇപ്രകാരം പറഞ്ഞത്.

ബിജെപിക്കെതിരെയാണ് രാഹുൽ മത്സരിക്കേണ്ടത്. നാളെ രാജ്യം ഭരിക്കേണ്ട നേതൃത്വം അവരുടെ പോരാട്ടം നേരായ രീതിയിലല്ല നടത്തുന്നതെങ്കിൽ അത് അവരുടെ നേതൃത്വഗുണമില്ലായ്മയാണ് കാണിക്കുന്നത്. കേന്ദ്രത്തിൽ ബിജെപി – കോൺഗ്രസ് ഇതര ഫെഡറൽ മുന്നണിക്കായുള്ള ശ്രമം തുടരുമെന്നും കവിത കൂട്ടിച്ചേർത്തു.

നേരത്തെ ഡിഎംകെ നേതാവ് സ്റ്റാലിനും രാഹുൽ ഇടതുപക്ഷത്തിനെതിരായി മത്സരിക്കരുത് എന്ന് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.