എല്ലാ വാഗ്ദാനങ്ങളും പാലിക്കാം; ഒരു അഞ്ചുവർഷം കൂടി തരും: വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് പരോക്ഷമായി സമ്മതിച്ച് മോദി

single-img
3 April 2019

ബി​ജെ​പി ജ​ന​ങ്ങ​ൾ​ക്കു മു​ന്പി​ൽ​വ​ച്ച തെരഞ്ഞെടുപ്പുകാലത്ത്  മുന്നിൽവച്ച വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നു പ​രോ​ക്ഷ​മാ​യി സ​മ്മ​തി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. 70 വ​ർ​ഷം​കൊ​ണ്ട് കോ​ണ്‍​ഗ്ര​സി​നു ചെ​യ്തു തീ​ർ​ക്കാ​ൻ ക​ഴി​യാ​ത്ത​ത് അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട് താ​ൻ എ​ങ്ങ​നെ​യാ​ണു ചെ​യ്തു തീ​ർ​ക്കു​ക​യെ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ ചോ​ദ്യം.

ബി​ഹാ​റി​ലെ ജു​മു​യി​ൽ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ദി. എ​ന്‍റെ ജോ​ലി പൂ​ർ​ത്തീ​ക​രി​ച്ചെ​ന്നു ഞാ​ൻ അ​വ​കാ​ശ​പ്പെ​ടി​ല്ല. 70 വ​ർ​ഷം ഭ​രി​ച്ചി​ട്ടും കോ​ണ്‍​ഗ്ര​സി​ന് അ​വ​കാ​ശ​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത​ത് അ​ഞ്ചു വ​ർ​ഷം​കൊ​ണ്ട് ഞാ​ൻ എ​ങ്ങ​നെ​യാ​ണ് അ​വ​കാ​ശ​പ്പെ​ടു​ക?. ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നു​ണ്ട്. അ​തു ചെ​യ്തു തീ​ർ​ക്കാ​നും ക​ഴി​യും. എ​ന്നാ​ൽ അ​തി​ന് സ്ഥി​ര​ത ആ​വ​ശ്യ​മാ​ണ്. നി​ങ്ങ​ളും ആ​ശി​ർ​വാ​ദ​വും എ​നി​ക്കു വേ​ണം- മോ​ദി പ​റ​ഞ്ഞു.

വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന് ത​നി​ക്ക് അ​ഞ്ചു​വ​ർ​ഷം കൂ​ടി അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സും സ​ഖ്യ​ക​ക്ഷി​ക​ളും അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ഭ​ര​ണം പി​ന്നോ​ട്ട​ടി​ക്കും. ഭീ​ക​ര​ത, വി​ല, അ​ക്ര​മം, അ​ഴി​മ​തി, ക​ള്ള​പ്പ​ണം എ​ന്നി​വ​യൊ​ക്കെ ഉ​യ​രുസൈ​ന്യ​ത്തി​ന്‍റെ ധീ​ര​ത​യ്ക്കു കോ​ട്ടം ത​ട്ടു​മെ​ന്നും മോ​ദി പറഞ്ഞു.