ലൂസിഫർ പ്രേക്ഷകരെ തൃപ്തിപ്പെടുത്തി പുരോഗമിക്കുന്നു: തിയേറ്ററുകളിൽ ‘ജയ്‌ബോലോ ലാലേട്ടൻ’ വിളികളും

single-img
28 March 2019

കേരളത്തിൽ 400 തിയേറ്ററുകളിൽ മോഹൻലാൽ- പ്രിഥ്വിരാജ് ചിത്രം ലൂസിഫറിൻ്റെ ആദ്യ പ്രദർശനം പുരോഗമിക്കുന്നു. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ സ്ക്രീനിൽ എത്തുമ്പോൾ തിയേറ്ററുകളിൽ ‘ജയ്‌ബോലോ ലാലേട്ടൻ’ വിളികളുമായാണ് പ്രേക്ഷകർ പ്രതികരിച്ചത്.

യുവനടന്‍ പൃഥിരാജ് ആദ്യമായി സംവിധായകനാവുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിന് മോഹന്‍ലാലും പൃഥിരാജും അടക്കം ലൂസിഫറിന്റെ പ്രധാന അണിയറ പ്രവര്‍ത്തകരെല്ലാം എറണാകുളം കവിതാ തീയേറ്ററിലെത്തിയിരുന്നു.

മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും പൃഥിരാജിന്റെ ഭാര്യ സുപ്രിയയും ആദ്യ ഷോയ്ക്ക് എത്തി. ഇന്നലെ രാത്രി മുതല്‍ തന്നെ സംസ്ഥാനത്തെ വിവിധ തീയേറ്ററുകളില്‍ മോഹന്‍ലാല്‍ പൃഥിരാജ് ആരാധകര്‍ ലൂസിഫറിന്റെ വരവേല്‍പ്പ് ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു.

ചിത്രം അച്ഛന്‍ സുകുമാരന് സമര്‍പ്പിക്കുന്നതായി റിലീസിന് മണിക്കൂറുകള്‍ മുന്‍പ് പൃഥിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ലോകമെമ്പാടുമുള്ള ആയിരത്തി അഞ്ഞൂറോളം തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത് കേരളത്തില്‍ മാത്രം നാന്നൂറോളം തീയേറ്ററുകളില്‍ ഇന്ന് ചിത്രം റിലീസ് ചെയ്തു.