ബാ​ലാ​കോ​ട്ട് ആ​ക്ര​മ​ണ​ത്തി​ന് തെളിവ് ചോദിച്ചവർക്കൊപ്പം നിൽക്കാനാകില്ല: കോൺഗ്രസ് നേതാവ് പാർട്ടിവിട്ടു

single-img
10 March 2019

ബാ​ലാ​കോ​ട്ടി​ലെ ഭീ​ക​ര കാ​മ്പു​ക​ൾ​ക്കു നേ​രെ ഇ​ന്ത്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ത​ന്‍റെ പാ​ർ​ട്ടി തെ​ളി​വ് ആ​വ​ശ്യ​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ജിവ​ച്ചു. ബീ​ഹാ​റി​ലെ കോ​ൺ​ഗ്ര​സ് വ​ക്താ​വ് വി​നോ​ദ് ശ​ർ​മ​യാ​ണ് പാ​ർ​ട്ടി പ​ദ​വി​ക​ളും അം​ഗ​ത്വ​വും രാ​ജി​വ​ച്ച​ത്. ബാ​ലാ​കോ​ട്ട് ആ​ക്ര​മ​ണ​ത്തി​ൽ കോ​ൺ​ഗ്ര​സ് തെ​ളി​വ് ചോ​ദി​ച്ച​ത് ത​ന്നെ ഏ​റെ അ​സം​തൃ​പ്ത​നാ​ക്കി​യെ​ന്നും അ​തി​നാ​ലാ​ണ് രാ​ജി വ​യ്ക്കു​ന്ന​തെ​ന്നും വി​നോ​ദ് പ​റ​ഞ്ഞു

പാ​ർ​ട്ടി​യു​ടെ ഇ​ത്ത​രം നി​ല​പാ​ടു​ക​ളി​ൽ താ​ൻ നി​രാ​ശ​നാ​ണ്. അ​സു​ന്ത​ഷ്ട​നാ​യി പാ​ർ​ട്ടി​യി​ൽ തു​ട​രു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല- വി​നോ​ദ് ശ​ർ​മ പ​റ​ഞ്ഞു. മ​റ്റ് രാ​ഷ്ട്രീ​യ വൈ​ര​മെ​ല്ലാം മ​റ​ന്ന് എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​ണ് പ്രാ​ധാ​ന്യ​മെ​ന്നും പ​റ​ഞ്ഞ വി​നോ​ദ് ശ​ർ​മ ചി​ല​ർ ഇ​തി​നെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യും പ്ര​ധാ​ന​മ​മ​ന്ത്രി​യും മ​റ്റ് കേ​ന്ദ്ര​മ​മ​ന്ത്രി​മാ​രും പ​റ​ഞ്ഞ ക​ണ​ക്കു​ക​ൾ തമ്മിൽ സാമ്യമുണ്ടായിരുന്നില്ല.  ഇതിനെത്തുടർന്നാണ് കോ​ൺ​ഗ്ര​സ്, ആ​ക്ര​മ​ണ​ത്തി​ന് തെ​ളി​വു​ക​ൾ വേ​ണ​മെ​ന്ന് വാ​ദി​ച്ച​ത്.