പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ ഉടന്‍ തിയേറ്ററിലേക്ക്

single-img
9 March 2019

സിനിമാതാരം പൃഥ്വിരാജ് സുകുമാരന്‍ സംവിധാക കുപ്പായമിടുന്ന ചിത്രം ലൂസിഫര്‍ അവസാന വട്ട തയ്യാറെടുപ്പുകള്‍ കഴിഞ്ഞ്, ഉടന്‍ തിയേറ്ററിലേക്ക്. അഭിനയത്തില്‍ കഴിവ് തെളിയിച്ച നടനാണ് പ്രിത്വിരാജ്. സംവിധാനം എന്ന വലിയ സ്വപ്നമാണ് പ്രിഥ്വിരാജിനെ ഈ രംഗത്തേക്ക് നയിച്ചത്. അഭിനയത്തില്‍ കാട്ടുന്ന മികവ് സംവിധാനത്തിലും താരം കാണിക്കും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

അഭിനയത്തിനും അപ്പുറത്ത് സംവിധാനത്തോടും താല്‍പര്യമുണ്ടെന്ന് പൃഥ്വിരാജ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയതിന് പിന്നാലെയായാണ് സംവിധാനത്തിലേക്കും താരം കടന്നത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫര്‍ വിഷുവിന് മുന്നോടിയായാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ഒടിയന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ലൂസിഫറിലൂടെ ഒരുമിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

വിവേക് ഒബ്റോയാണ് വില്ലനായി എത്തുന്നത്. ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍ തുടങ്ങിയ താരനിരതന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. മോഹന്‍ലാല്‍-പൃഥ്വിരാജ് ആരാധകര്‍ക്ക് ആഘോഷിക്കാനാകുന്ന സിനിമയാണിതെന്ന് വ്യക്തമാക്കി കലാഭവന്‍ ഷാജോണ്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിന്റെ വലം കൈയ്യായ അലോഷി എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സംവിധായകനെന്ന നിലയില്‍ പൃഥ്വി ശരിക്കും ഞെട്ടിച്ചുകളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഫാന്‍സ് പ്രവര്‍ത്തകരെല്ലാം ലൂസിഫറിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. മാര്‍ച്ച് 28 ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രത്തിന് ഗംഭീര വരവേല്‍പ്പ് തന്നെയാണ് ആരാധകര്‍ ഒരുക്കാനിരിക്കുന്നത്. റോഡ് ഷോയുള്‍പ്പടെയുള്ള പ്രചരണ പരിപാടികള്‍ നടത്താനുള്ള തീരുമാനത്തിലാണ് ഫാന്‍സ് പ്രവര്‍ത്തകര്‍. കേരളമൊട്ടാകെയായി രാവിലെ 7നാണ് സിനിമയുടെ ആദ്യ പ്രദര്‍ശനം നടത്തുക. 100 ലധികം ഫാന്‍സ് ഷോകള്‍ ചിത്രത്തിനായി ചാര്‍ട്ട് ചെയ്തുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

പ്രിത്വിരാജിന്റെയും മോഹന്‌ലാലില്‌ന്റെയും ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത് .