സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് ഞാൻ അർഹനല്ല: ഇമ്രാൻ ഖാൻ

single-img
4 March 2019

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് താൻ അർഹനല്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നോബേൽ സമ്മാനം നൽകണമെന്ന്​ ആവശ്യപ്പെട്ട് പാക് അസംബ്ലിയിൽ കഴിഞ്ഞ ദിവസം പ്രമേയം അവതരിപ്പിച്ചിരുന്നു.

സമാധാനത്തിനുളള നൊബേൽ പുരസ്കാരം തനിക്കല്ല ലഭിക്കേണ്ടത്. മറിച്ചു കശ്മീരിലെ പ്രശ്നം പരിഹരിക്കാൻ കഴിയുന്നവർക്കാണ് അതിന് അർഹത ഇമ്രാൻ ഖാൻ ട്വിറ്ററിലൂടെ പറഞ്ഞു.

പാക്​ മന്ത്രി ഫവാദ്​ ചൗധരിയാണ് കഴിഞ്ഞ ദിവസം ദേശീയ അസംബ്ലയിൽ ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചത്. ​ഇന്ത്യൻ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാനെ വിട്ടയക്കാനുള്ള തീരുമാനവും, ഇന്ത്യയുമായുള്ള യുദ്ധം ഒഴിവാക്കിയ സഹാചര്യവും​ പരിഗണിച്ചായിരുന്നു​ ഇമ്രാൻ ഖാന് പുരസ്​കാരം നൽകണമെന്ന​ ആവശ്യം ഉയർന്നത്

ഇതിനെ തുടർന്ന് ഇമ്രാൻ ഖാന് നൊബേൽ​ പുരസ്​കാരം നൽകണമെന്ന്​ ആവശ്യപ്പെട്ട്​ സോഷ്യൽ മീഡിയയിൽ വ്യാപകമായ ക്യാംപെയിൻ നടന്നിരുന്നു. കൂടാതെ രണ്ടുലക്ഷം പേർ ഒപ്പിട്ട കത്തും ഇതിനായി തയ്യാറാക്കിയിരുന്നു