ഇസ്ലാം സമാധാനത്തിൻ്റെ മതം; അളളായുടെ 99 പേരുകളില്‍ ഒന്നിലും അക്രമം എന്ന അര്‍ത്ഥം കടന്നുവരുന്നില്ല: സുഷമാ സ്വരാജ്


ഇസ്ലാം എന്നാല്‍ സമാധാനം എന്നാണ് അര്‍ത്ഥമെന്നു വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. അളളായുടെ 99 പേരുകളില്‍ ഒന്നിലും അക്രമം എന്ന അര്‍ത്ഥം കടന്നുവരുന്നില്ല. എല്ലാ മതങ്ങളും സമാധാനത്തിനും സാഹോദര്യത്തിനും സഹാനുഭൂതിക്കുമാണ് നിലക്കൊളളുന്നതെന്നും സുഷമസ്വരാജ് പഠനം. ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഭീകരവാദത്തിന്റെ ഭീഷണി ഉന്നയിച്ച് സംസാരിക്കുകയായിരുന്നു സുഷമാ സ്വരാജ്.
തെറ്റായി നയിക്കപ്പെടുന്ന വിശ്വാസങ്ങളും മതങ്ങളെ വക്രീകരിക്കുന്നതുമാണ് ഭീകരവാദത്തിന് വഴിമരുന്നിടുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ഭീകരവാദത്തിന് എതിരായ പോരാട്ടം ഒരു മതത്തിനും എതിരല്ലെന്നും പാകിസ്ഥാന്റെ പേരു പരാമര്‍ശിക്കാതെ സുഷമാ സ്വരാജ് പറഞ്ഞു.
ആദ്യമായാണ് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയില്‍ ഇന്ത്യയെ ക്ഷണിക്കുന്നത്. അതുകൊണ്ട് തന്നെ സുഷമാസ്വരാജിന് പ്രത്യേക ക്ഷണിതാവ് എന്ന പദവി നല്‍കിയാണ് സ്വീകരിച്ചത്. അതിര്‍ത്തിയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള സംഘര്‍ഷം പുകയുന്ന സാഹചര്യത്തിലാണ് സുഷമയുടെ വാക്കുകള്‍.
സുഷമാ സ്വരാജിനെ ഉച്ചകോടിയില്‍ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് പാകിസ്ഥാന് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി വിട്ടുനിന്നു.