ഇന്ത്യൻ മിസൈലേറ്റ് പാകിസ്ഥാൻ വിമാനം തകർന്നു; പാരച്ച്യൂട്ടിൽ പറന്നിറങ്ങിയ പെെലറ്റിനെ ഇന്ത്യക്കാരനാണെന്ന് കരുതി നാട്ടുകാർ മർദ്ദിച്ചു കൊലപ്പെടുത്തി
ഇന്ത്യക്കാരനാണെന്ന് കരുതി പാകിസ്ഥാൻ വൈമാനികനെ നാട്ടുകാർ മർദിച്ചു കൊലപ്പെടുത്തി. വിംഗ് കമാൻഡർ ഷഹാസ് ഉദ് ദിനാണ് സ്വന്തം നാട്ടുകാരുടെ മർദനമേറ്റു മരിച്ചതെന്നാണു റിപ്പോർട്ട്. പാക് അധീന കാശ്മീരിലാണു വൈമാനികൻ കൊല്ലപ്പെട്ടത്.
ഇന്ത്യൻ അതിർത്തിയിലേക്ക് എഫ് 16 വിമാനം പറത്തവെ മിസൈലേറ്റ് ഇദ്ദേഹത്തിന്റെ വിമാനം തകർന്നിരുന്നു. പാക് അധീന കാഷ്മീരിലെ ലാം വാലിയിലാ മേഖലയിൽ പാരാച്ചൂട്ടിൽ നിലത്തിറങ്ങിയ ഷഹാസിനെ നാട്ടുകാർ മർദിക്കുകയായിരുന്നു.
പാക്കിസ്ഥാനിൽ പിടിയിലായ ഇന്ത്യൻ വൈമാനികൻ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ പറത്തിയ മിഗ് 21 വിമാനമാണ് ഷഹാസ് പറത്തിയ എഫ് 16 യുദ്ധവിമാനത്തെ വീഴ്ത്തിയതെന്നാണു റിപ്പോർട്ട്. പാക് സൈനികനാണെന്ന് വ്യക്തമായതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷഹാസ് മരിച്ചു. സ്വന്തം വൈമാനികൻ മർദനമേറ്റു മരിച്ച വിവരം പാകകിസ്ഥാൻ മറച്ചുവച്ചെന്ന് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ ഖാലിദ് ഉമർ ആരോപിച്ചു.
രണ്ട് ഇന്ത്യൻ വിമാനങ്ങൾ തകർത്തെന്നും രണ്ട് ഇന്ത്യൻ വൈമാനികർ കസ്റ്റഡിയിലുണ്ടെന്നും പാക് മേജർ ജനറൽ ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇയാളെ കുറിച്ച് പാക്കിസ്ഥാൻ വിശദീകരണം നൽകിയില്ല.