വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട നൂറുകണക്കിന് ഭീകരരുടെ ശവശരീരങ്ങൾ പാകിസ്ഥാൻ കടത്തി; ദൃക്സാക്ഷികൾ സർക്കാർ ഉദ്യോഗസ്ഥർ: വെളിപ്പെടുത്തലുമായി ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തക

single-img
2 March 2019

ഇന്ത്യ നടത്തിയ ബാലാകോട്ട് വ്യോമാക്രമണത്തെ  തുടർന്ന് കൊല്ലപ്പെട്ടവരുടെ ശവശരീരങ്ങൾ പാകിസ്ഥാൻ സംഭവസ്ഥലത്ത് നിന്നും കടത്തിയെന്നു വെളിപ്പെടുത്തൽ. ദൃക്സാക്ഷികളൊരാളെ ഉദ്ധരിച്ചുകൊണ്ട് ഇറ്റാലിയന്‍ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തക ഫ്രാന്‍സെസ്കോ മരീനോയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തിരിക്കുന്നത്. ഫസ്റ്റ് പോസ്റ്റിന് വേണ്ടി അവരെഴുതിയ ലേഖനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

ദൃക്സാക്ഷികള്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്നും അവരുടെ ആശയവിനിമയം എ‍ന്ക്രിപ്റ്റഡ് ആയിരുന്നുവെന്നും ലേഖനത്തിൽ പറയുന്നു. അവർ പേര് വെളിപ്പെടുത്തിയില്ലെന്നും തിരിച്ചടി ഭയന്നാണ് ആരും ഇക്കാര്യം പറയാത്തതെന്നുമാണ് ലേഖിക വെളിപ്പെടുത്തുന്നത്. എന്‍ക്രിപ്റ്റഡ് ആയതു കൊണ്ട് തെളിവ് ചോദിക്കാൻ കഴിയില്ലെന്നും അവർ പറയുന്നു.

പാകിസ്താനിലെ തീവ്രവാദം  ശൃംഖലകളെ കുറിച്ച് `അപ്പോകാലിപ്സോ പാ‍കിസ്താന്‍´ എന്ന പുസ്തകമെഴുതിയിട്ടുള്ളയാളാണ് മരീനോ. ബ്രിട്ടനില്‍ പ്രവാസത്തിലുള്ള ബലൂച് നേതാവ് മെഹ്റാന്‍ ബലൂചുമായുള്ള സൌഹൃദവും തുടര്‍ച്ചയായ ഇന്ത്യാ സന്ദര്‍ശനവും മൂലം ഇവരുടെ വിസ 2011ല്‍ പാകിസ്താന്‍ റദ്ദാക്കിയിരുന്നു.  മരീനോയുടെ ഭര്‍ത്താവ് ഇന്ത്യക്കാരനായിരുന്നു. ഒരു ഇന്ത്യന്‍ കുട്ടിയെ ദത്തെടുത്തിട്ടുണ്ട് .

ബലൂചിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഇവര്‍ സെമിനാറുകള് നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.