ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് പാക്കിസ്ഥാൻ ആക്രമണം
27 February 2019
ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് പാക്കിസ്ഥാൻ ആക്രമണം. രജൗരി സെക്ടറിലെ നൗഷേരയിലാണ് പാക്കിസ്ഥാൻ യുദ്ധ വിമാനങ്ങൾ അതിർത്തി ലംഘിച്ച് ബോംബുകൾ വർഷിച്ചത്. ഇന്ത്യ തിരിച്ചടിച്ചതായി റിപ്പോർട്ടുകളുണ്ട്.
പാകിസ്ഥാൻ അതിർത്തിലംഘിച്ചതോടെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചുവെന്നും ഇതോടെ വിമാനങ്ങൾ മടങ്ങിയെന്നും സൈന്യം അറിയിച്ചത്.
സംഭവത്തെ തുടർന്നു നാല് വിമാനത്താവളങ്ങൾ അടയ്ക്കാൻ കേന്ദ്രം തീരുമാനിച്ചു. പത്താൻകോട്ട്, ജമ്മു, ശ്രീനഗർ, ലേ വിമാനത്താവളങ്ങളാണ് അടയ്ക്കുന്നത്. കശ്മീരിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു.
ഇന്ത്യൻ ആക്രമണങ്ങൾക്ക് ഉചിതമായ മറുപടി നൽകുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പാക് ആക്രമണം.