കിട്ടിയത് വാങ്ങി മിണ്ടാതിരുന്നോളൂ; ഇന്ത്യയ്ക്കെതിരെ സൈനിക നടപടികൾ പാടില്ലെന്ന് പാകിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്
ഇന്ത്യയ്ക്കെതിരെ സൈനിക നടപടികൾ പാടില്ലെന്ന് പാകിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്. ഇന്ത്യയോടും പാക്കിസ്ഥാനോടും സൈനിക നടപടികൾ അവസാനിപ്പിക്കണമെന്നും മൈക്ക് പോംപിയോ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
പാക് മണ്ണിലെ ഭീകരർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. മേഖലയിൽ സമാധാനം നിലനിർത്തണമെന്നും ഇരു രാജ്യങ്ങളും ചർച്ച ചെയ്തു പ്രശ്നം പരിഹരിക്കണമെന്നും മൈക്ക് പോംപിയോ കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച രാത്രി പാകിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ ആക്രമണം നടത്തിയിരുന്നു. ഇതേതുടർന്നു ഇന്ത്യ ശക്തമായി തിരിച്ചടി നൽകി. ആക്രമണത്തിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്ച പുലർച്ചെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു.