വാട്‌സ് ആപില്‍ വ്യാജ സന്ദേശം, അശ്ലീല സന്ദേശങ്ങള്‍, ഭീഷണികള്‍ തുടങ്ങിയവ വന്നാല്‍…

24 February 2019

വാട്‌സ് ആപില്‍ വരുന്ന മെസേജുകള്‍ക്കെതിരെ ഉപയോക്താകള്‍ക്ക് പരാതി നല്‍കാമെന്ന് ടെലികോം മന്ത്രാലയം. വാട്‌സ് ആപില്‍ വരുന്ന വ്യാജ സന്ദേശം, അശ്ലീല സന്ദേശങ്ങള്‍, ഭീഷണികള്‍ തുടങ്ങിയവക്കെതിരെയെല്ലാം ഉപയോക്താകള്‍ക്ക് പരാതി നല്‍കാനുള്ള സംവിധാനമാണ് ഒരുക്കുന്നതെന്ന് ടെലികോം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
ഇത്തരം മെസേജുകള്‍ വന്നാല്‍ സ്‌ക്രീന്‍ഷോട്ടും മൊബൈല്‍ നമ്പറും സഹിതം ടെലികോം മന്ത്രാലയത്തിന് ഇമെയില്‍ അയച്ചാല്‍ മതിയാകും. [email protected] എന്ന മെയില്‍ ഐ.ഡിയിലേക്കാണ് സന്ദേശം അയക്കേണ്ടത്. സന്ദേശം ലഭിച്ചു കഴിഞ്ഞാല്‍ മൊബൈല്‍ സേവനദാതാവിനോട് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദേശിക്കുമെന്നാണ് ടെലികോം മന്ത്രാലയം അറിയിക്കുന്നത്.