ഗ്രൂപ്പ് ചാറ്റിന് പുതിയ ആപ്പുമായി ജിയോ

single-img
24 February 2019

ഗ്രൂപ്പ് ചാറ്റിന് ഉപകരിക്കുന്ന ആപ്പ് അവതരിപ്പിച്ച് ജിയോ. പത്ത് പേരെ വരെ ഉള്‍പ്പെടുത്തി വോയ്‌സ്, വീഡിയോ കോള്‍ ചെയ്യാവുന്നതാണ് ജിയോ ഗ്രൂപ് ടോക് ആപ്. വാട്‌സാപ്പിലെ ഗ്രൂപ്പ് ചാറ്റിന് സമാനമായ രീതിയിലാണ് ജിയോ ആപ്പും പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ എച്ച്ഡി മികവോടെ 4ജി നെറ്റ്‌വര്‍ക്കില്‍ വോയ്‌സ്, വീഡിയോ കോള്‍ ചെയ്യാനാകും. നിലവില്‍ ആന്‍ഡ്രോയിഡ് പതിപ്പ് മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പ് ടോക് ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം. ലെക്ച്വര്‍ മോഡ് ഫീച്ചര്‍ ഈ ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.

കോള്‍ നിയന്ത്രിക്കാനുള്ള നിരവധി ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യക്തതയുള്ള ശബ്ദം, ഗ്രൂപ്പ് മ്യൂട്ട് എന്നീ ഫീച്ചറുകളുമുണ്ട്. ‘ലെക്ചര്‍ മോഡ്’ ഫീച്ചര്‍ വഴി ഗ്രൂപ്പില്‍ ഒരാള്‍ക്ക് മാത്രം സംസാരിക്കാന്‍ കഴിയൂ. മറ്റുള്ളവര്‍ക്ക് കേള്‍ക്കാം.