പുൽവാമ ആക്രമണത്തിന് അതേ നാണയത്തിൽ സൈന്യം തിരിച്ചടി നൽകിത്തുടങ്ങിയെന്നു പ്രധാനമന്ത്രി
പുൽവാമ ആക്രമണത്തിന് അതേ നാണയത്തിൽ രാജ്യത്തെ സൈന്യം തിരിച്ചടി നൽകി തുടങ്ങിയെന്ന് പ്രധനാമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ “മൻകി ബാതി’ൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അതിന്റെ ഉദാഹരണങ്ങളാണ് സമീപ ദിവസങ്ങളിൽ കണ്ടെതന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അസാമാന്യ മനോധൈര്യമാണ് നമ്മുടെ സൈനികർ പ്രകടിപ്പിക്കുന്നതെന്നും വീരമൃത്യുവരിച്ച ധീരസൈനികരുടെയാകെ ഓർമയ്ക്ക് തലസ്ഥാനത്ത് യുദ്ധസ്മാരകം നിർമിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യാ ഗേറ്റിനും അമർജവാൻ ജ്യോതിക്കും സമീപമായിരിക്കും സ്മാരകങ്ങൾ പണിയുകയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വീരമൃത്യുവരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും രാജ്യമാകെ അവർക്കൊപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.