ലോകകപ്പ് മത്സരങ്ങളില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച ചരിത്രമേ ഇന്ത്യക്കുള്ളു; അവര്‍ക്ക് രണ്ട് പോയിന്റ് വെറുതെ നൽകരുത്: ലോകകപ്പിൽ പാകിസ്ഥാനെ ബഹിഷ്കരിക്കാനുള്ള ഇന്ത്യൻ തീരുമാനത്തിനെതിരെ സച്ചിൻ

23 February 2019

വരുന്ന ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനുമായുള്ള കളി ബഹിഷ്കരിക്കാനുള്ള ഇന്ത്യൻ ക്രിക്കറ്റ് അധികൃതരുടെ തീരുമാനത്തിനെതിരെ സച്ചിൻ ടെണ്ടുൽക്കർ. ലോകകപ്പിൽ പാക്കിസ്ഥാനും മുകളിലാണ് ഇന്ത്യയെന്ന് സച്ചിൻ പറഞ്ഞു.
ലോകകപ്പ് മത്സരങ്ങളില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച ചരിത്രമേ ഇന്ത്യക്കുള്ളൂ. അങ്ങനെയുള്ള ഇന്ത്യ കളിക്കളത്തിൽ പോരാടാതെ അവര്‍ക്ക് രണ്ട് പോയിന്റ് വെറുതെ കൊടുക്കുന്നതിനോട് തനിക്ക് വ്യക്തിപരമായി യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തന്റെ രാജ്യം എന്ത് തീരുമാനിച്ചാലും അതിനൊപ്പമായിരിക്കും തന്റെ ഹൃദയത്തില്‍ നിന്നുള്ള ആത്മാര്‍ഥമായ പിന്തുണയെന്നും സച്ചിന് കൂട്ടിച്ചേർത്തു.