യുദ്ധം വേണ്ട, അക്രമത്തിന് പരിഹാരം യുദ്ധമല്ല: സംഘപരിവാർ നിലപാടുകളെ തള്ളി ശ്രീ ശ്രീ രവിശങ്കർ

single-img
23 February 2019

പുല്‍വാമയിൽ ഭീകരാക്രമണം നടത്തി സൈനികരെ കൊലപ്പെടുത്തിയതിന്  പ്രതികാരം യുദ്ധം അല്ലെന്ന് ശ്രീ ശ്രീ രവിശങ്കർ. പുല്‍വാമയിലുണ്ടായത് വളരെ ദുഃഖകരമായ സംഭവമാണ്. ആര്‍ക്കും അംഗീകരിക്കാനാകില്ല ആ അക്രമം. പക്ഷേ, ഇതുകൊണ്ട് ലോകം അവസാനിക്കുന്നില്ലെന്ന് മനസ്സിലാക്കണമെന്നും  അദ്ദേഹം പറഞ്ഞു.

ഈ ലോകത്ത് നമുക്ക് ഇനിയും ജീവിക്കേണ്ടതുണ്ട്. അക്രമത്തിന് പരിഹാരം യുദ്ധമല്ല. അത് ഇരുവശത്തും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കും-  ശ്രീ ശ്രീ രവിശങ്കർ ചൂണ്ടിക്കാട്ടി.

നമ്മുടെ സൈനികരുടെയും സാധാരണക്കാരുടെയും ജീവനാശത്തിന് ഇടയാക്കുമെന്നും ഇനിയുള്ള ഓരോ ചുവടുവെപ്പും കരുതലോടെയാകണമെന്നും  അദ്ദേഹം പറഞ്ഞു. നിതാന്ത ജാഗ്രതയാണ് വേണ്ടത്. സമാധാനശ്രമങ്ങള്‍ ഉപേക്ഷിക്കരുതെന്നും രവിശങ്കർ ആവശ്യപ്പെട്ടു.