കഴിഞ്ഞ വര്‍ഷം ദേശീയ പുരസ്‌കാരദാന ചടങ്ങില്‍ നിന്ന് വിട്ടുനിന്നതില്‍ പശ്ചാത്താപമില്ല: ഫഹദ് ഫാസിൽ

single-img
23 February 2019

അഭിനയിക്കുന്നത് പുരസ്‌കാരത്തിന് വേണ്ടിയല്ലെന്നും കഴിഞ്ഞ വര്‍ഷം ദേശീയ പുരസ്‌കാരദാന ചടങ്ങില്‍ നിന്ന് വിട്ടുനിന്നതില്‍ പശ്ചാത്താപമില്ലെന്നും നടന്‍ ഫഹദ് ഫാസില്‍.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തില്‍ അഭിനയിച്ചത് ദേശീയ പുരസ്‌കാരമൊന്നും പ്രതീക്ഷിച്ചില്ലെന്നും ഒരു ബോണസ് ആയി മാത്രമേ അതിനുള്ള പുരസ്‌കാരത്തെ കാണുന്നുള്ളൂവെന്നും ഫഹദ് പറയുന്നു. പുരസ്‌കാരച്ചടങ്ങിന് ഏാതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് പുരസ്‌കാരം പോസ്റ്റ് വഴി ലഭിച്ചതെന്നും  അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടന്ന ചടങ്ങില്‍ ചില വിജയികള്‍ക്കുള്ള പുരസ്‌കാരം മാത്രമാണ് രാഷ്ട്രപതി സമ്മാനിക്കുകയെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഫഹദ് ഉള്‍പ്പടെയുള്ള താരങ്ങള്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നിരുന്നു.