ഗ്രൂപ്പ് അഡ്മിനുകളെ സഹായിക്കാനായി ഫെയ്സ്ബുക്ക് പുതിയ ഫീച്ചർ അവതരിപ്പിച്ചു

single-img
10 February 2019

ഗ്രൂപ്പ് അഡ്മിനുകളെ സഹായിക്കാനായി ഫെയ്സ്ബുക്ക് പുതിയ ഫീച്ചർ അവതരിപ്പിച്ചു. പുതിയ പോസ്റ്റ് മാനേജ്‌മന്റ് ടൂളാണ് ഫെയ്സ്ബുക്ക് ഗ്രൂപ്പുകൾക്കുവേണ്ടി അവതരിപ്പിച്ചത്. പുതിയ പോസ്റ്റ് മാനേജ്‌മന്റ് ടൂളിലൂടെ ഗ്രൂപ്പുകളെ അഡ്മിനുകൾക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴയും.

ഗ്രൂപ്പിലെ ഒരംഗം നിയമം ലംഘിച്ചാൽ അത് അറിയിക്കുന്നതിനും അഡ്മിൻ പ്രവർത്തന ലോഗിൽ തീയതി പ്രകാരം ഫിൽട്ടർ ചെയ്യാനും മെംബർഷിപ് അപേക്ഷകൾ പേര് ഉപയോഗിച്ച് സെർച്ച് ചെയ്യാനും പുതിയ ഫീച്ചർ വഴി കഴിയും. ഈ ഫീച്ചറിനു പുറമേ എല്ലാ ഗ്രൂപ്പുകൾക്കും മെന്റർഷിപ് സൗകര്യവും ഫെയ്സ്ബുക്ക് അധികം വൈകാതെ നൽകും.

അടുത്ത ഏതാനും മാസത്തിനുള്ളിൽതന്നെ മെന്റർഷിപ് എല്ലാം ഗ്രൂപ്പുകൾക്കും ലഭിക്കും. അതേസമയം, ശരിക്കുള്ള തീയതി സംബന്ധിച്ച വിവരമില്ല. കഴിഞ്ഞ വർഷമാണ് ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ മെന്റർഷിപ് കൊണ്ടുവന്നത്. ഗ്രൂപ്പിലെ അംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.