സർക്കാർ സ്കൂളുകൾ മുന്നോട്ട്: സർക്കാർ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പുതുതായി എത്തിയത് ര​ണ്ട​ര ല​ക്ഷം കു​ട്ടി​ക​ൾ

single-img
31 January 2019

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ര​ണ്ട​ര ല​ക്ഷം കു​ട്ടി​ക​ൾ പു​തി​യ​താ​യി എ​ത്തി​യതായി ധനമന്ത്രി. ധ​ന​മ​ന്ത്രി തോമസ് ഐസക്  ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ലാണ് ഇക്കാര്യം പ​റ​ഞ്ഞത്.

സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ ആ​ധു​നി​ക​വ​ത്ക​രി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം ബജറ്റിൽ നടന്നു. സ്കൂ​ളു​ക​ളു​ടെ പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​ന് 170 കോ​ടി രൂ​പ അ​നു​വ​ദി​ക്കുമെന്നും  തോമസ് പറഞ്ഞു.

അ​ക്കാ​ഡ​മി​ക് നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ 32 കോ​ടി രൂ​പ അ​നു​വ​ദി​ക്കും. എ​ൽ​പി, യു​പി സ്കൂ​ളു​ക​ൾ ഹൈ​ടെ​ക് ആ​ക്കാ​ൻ 292 കോ​ടി, സ്കൂ​ളു​ക​ളു​ടെ പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​ന് 170 കോ​ടി എ​ന്നി​ങ്ങ​നെ​യും ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി.