ഒരു പത്മഭൂഷൺ മണക്കുന്നു: മോഹൻലാലിൻ്റെ പത്മഭൂഷൺ നേട്ടം ഒരുവർഷംമുമ്പ് പ്രവചിച്ച ട്രോൾ

single-img
26 January 2019

മോഹൻലാലിന് പത്മഭൂഷൺ ലഭിക്കും എന്ന് പ്രവചനം ഒരുവർഷംമുമ്പ് പ്രവചിച്ച ട്രോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നു.  2017 സെപ്റ്റംബറിലാണ് മോഹൻലാലിൻ്റെ പത്മഭൂഷൻ നേട്ടം ഒരു ട്രോൾ ആയി പ്രത്യക്ഷപ്പെട്ടത്. സോഷ്യൽ മീഡിയയിലെ പ്രമുഖ ട്രോൾ ഗ്രൂപ്പായ ഐസിയുവിലാണ് പ്രസ്തുത ട്രോൾ പ്രത്യക്ഷപ്പെട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മോഹൻലാൽ ജന്മദിന ആശംസ നേർന്നതിനു പിന്നാലെയാണ് ഈ ട്രോളും എത്തിയത്.  തമാശ രൂപത്തിൽ ഒരു പത്മഭൂഷൺ മണക്കുന്നു എന്ന നടൻ സലിംകുമാറിൻ്റെ ഡയലോഗിനൊപ്പമാണ് ട്രോളും പ്രചരിച്ചത്.

കഴിഞ്ഞദിവസം മോഹൻലാൽ ഉൾപ്പെടെയുള്ളവർക്ക് പത്മഭൂഷൺ കിട്ടിയതിന് പിന്നാലെ  പ്രസ്തുത ട്രോളും സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു. ട്രോൾ സോഷ്യൽമീഡിയയിൽ പെട്ടയാളുടെ ദീർഘവീക്ഷണമാണ്  കമൻ്റിലൂടെ ഭൂരിപക്ഷവും വാഴ്ത്തുന്നത്.

https://www.facebook.com/groups/icunion/permalink/1645790868800564/