സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ൽ കെ. ​സു​ധാ​ക​ര​ൻ ഖേ​ദം പ്രകടിപ്പിച്ചു

single-img
24 January 2019

സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ. സ്ത്രീ​ക​ളെ പൊ​തു​വി​ൽ ഉ​ദേ​ശി​ച്ചാ​യി​രു​ന്നി​ല്ല ത​ന്‍റെ പ്ര​സം​ഗ​മെ​ന്നും ഇ​ത് ആ​രെ​യെ​ങ്കി​ലും വേ​ദ​നി​പ്പി​ച്ചെ​ങ്കി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം കാ​സ​ർ​ഗോ​ട്ടെ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ വേ​ദി​യി​ൽ പ്ര​സം​ഗി​ക്ക​വേ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് വി​വാ​ദ പ​രാ​മ​ശം ഉ​ണ്ടാ​യ​ത്. പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഖ്യ​മ​ന്ത്രി ആ​യാ​ല്‍ ആ​ണു​ങ്ങ​ളെ പോ​ലെ എ​ന്തെ​ങ്കി​ലും ചെ​യ്യു​മെ​ന്ന് വി​ചാ​രി​ച്ചു​വെ​ന്നും എ​ന്നാ​ൽ, പെ​ണ്ണു​ങ്ങ​ളേ​ക്കാ​ള്‍ മോ​ശ​മാ​യാ​ണ് അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നു​മാ​ണ് എന്നായിരുന്നു കെ സുധാകരന്റെ പ്രസ്താവന.

സുധാകരന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ ശക്തമായി പ്രതിഷേധമാണ് ഉയർന്നു വന്നിരുന്നു. സി.കെ ജാനു അടക്കമുള്ളവര്‍ സുധാകരന്‍റെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. ഒരു കോൺഗ്രസ് നേതാവെന്ന നിലയ്ക്ക് സുധാകരന്റെ പ്രസ്താവന ബാലിശമായിപ്പോയെന്നും സി.കെ ജാനു പറഞ്ഞു.

മുമ്പും നിരവധി തവണ സുധാകരൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിരുന്നു. സൂര്യനെല്ലിയിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ അധിക്ഷേപിച്ചും സുധാകരൻ സംസാരിച്ചിരുന്നു. ശബരിമല വിഷയത്തിൽ ആർത്തവം സ്ത്രീകളുടെ ശാശീരിക അശുദ്ധിയാണെന്നാണ് സുധാകരന്റെ നിലപാട്.