ഗോ മാതാവിനെ സംരക്ഷിക്കാൻ യോഗി ആദിത്യനാഥ് മദ്യത്തിന് സെസ് ഏർപ്പെടുത്തി
പശിക്കളെ സംരക്ഷിക്കാൻ മദ്യത്തിന് സെസ് ഏർപ്പെടുത്താന്‍ ഉത്തർ പ്രദേശ് സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കൾക്കായുള്ള ഷെൽട്ടർ ഹോമുകൾ, പുല്ലു വളർത്തൽ കേന്ദ്രങ്ങൾ എന്നിവ നിർമിക്കുന്നതിനും മറ്റ് ക്ഷേമ പദ്ധതികൾക്കുമായാണ് മദ്യത്തിന് സെസ് ഏർപ്പെടുത്തുന്നത്.
ഇന്ത്യൻ നിർമിത വിദേശ മദ്യത്തിനാണ് സെസ് ഏർപ്പെടുത്തുന്നത്. സെസ് ഏർപ്പെടുത്തുന്നതോടെ ഒരു കുപ്പി മദ്യത്തിന് പത്ത് രൂപ വരെ വർധിക്കും.ഗോ കല്യാൺ സെസ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ അധിക നികുതി വഴി 155 കോടി രൂപ പിരിച്ചെടുക്കാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. പശുകൾക്കായി ഷെൽട്ടർ ഹോമുകൾ നിർമിക്കാൻ ജനുവരി മൂന്നിന് സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മദ്യത്തിന് സെസ് ഏർപ്പെടുത്തുന്നത്