പ്രിത്വിരാജ് അയ്യപ്പനാകുമ്പോള്‍ വാവരായി മമ്മൂട്ടി എത്തും?

single-img
19 January 2019

ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ് നായകനാകുന്ന അയ്യപ്പനിൽ വാവരായി മമ്മൂട്ടി എത്തുമെന്ന് റിപ്പോർട്ട്. അയ്യപ്പന്‍ എന്ന രാജകുമാരന്റെ, യോദ്ധാവിന്റെ, വിപ്ലവകാരിയുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പടെ അഞ്ചു ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പും ആലോചനയിലുണ്ട്.

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 50 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം 2020 ജനുവരിയില്‍ ആണ് റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

ഓഗസ്റ്റ് സിനിമാസുമായും പൃഥ്വിരാജുമായും വളരെ അടുപ്പം പുലര്‍ത്തുന്നയാളാണ് മമ്മൂട്ടി. കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ എത്തിയിരുന്നു. അതിനു സമാനമായ ഒരു എന്‍ട്രിയായിരിക്കും മമ്മൂട്ടിക്ക് അയ്യപ്പനില്‍ ഉണ്ടാകുക എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.