ഫേസ്‌ബുക്കിൽ തരംഗമായ #10yearchallenge ന് പിന്നില്‍ വന്‍ കെണി: സൈബർ സുരക്ഷാ വിദഗ്ദ്ധ

single-img
16 January 2019

2009 ലെയും2019 ലെയും ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്ന ഫേസ്ബുക്കിന്റെ രസകരമായ #10YEARCHALLENGE വൻ കെണിയെന്നു സൈബർ സുരക്ഷാ വിദഗ്ദ്ധ. പ്രമുഖ ടെക് എഴുത്തുകാരി കെറ്റ് ഒനീല്‍ ആണ് ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

10YEARCHALLENGE എന്നത് ഫേസ്ബുക്ക് പുതിയ ഫേഷ്യല്‍ റെക്കഗനൈഷന്‍ അല്‍ഗോരിതത്തിന് രൂപം നല്‍കാനുള്ള അടവാണെന്നാണ് ഇവര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. അതായത് പത്ത് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് വന്ന മാറ്റം ഇത് വഴി ഫെസ്ബുക്കിനു മനസ്സിലാക്കാന്‍ സാധിക്കും. അത് ഉപയോഗിച്ച് അവര്‍ക്ക് പുതിയ ഫേഷ്യല്‍ റെക്കഗനൈഷന്‍ അല്‍ഗോരിതം ഉണ്ടാക്കാന്‍ സാധിക്കും എന്നാണു കെറ്റ് ഒനീല്‍ പറയുന്നത്.

സാധാരണ ഗതിയില്‍ ഉപഭോക്താക്കളുടെ മുന്‍കൂട്ടിയുള്ള അനുമതിയോടെ മാത്രമേ അവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് പഠനങ്ങളും പരീക്ഷണങ്ങളും നടത്താന് സാധിക്കൂ. എന്നാല്‍
#10YEARCHALLENGE അനുമതി ഇല്ലാതെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഒരു തന്ത്രമാണ് ഇതെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഒരു കൃത്യമായ കാലയളവില്‍ ഒരാള്‍ക്ക് എന്ത് വ്യത്യാസം വന്നു, അത് ഭാവിയില്‍ എങ്ങനെ മാറും എന്നതുവച്ച് ഒരു വ്യക്തിയെ കൃത്യമായി പഠിക്കാനുള്ള ശ്രമം ആണ് ഇതെന്നും ഈ രംഗത്തെ മറ്റു വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു. എന്തായാലും വിദേശത്ത് ആരംഭിച്ച ഈ ചലഞ്ച് കേരളത്തിലേക്കും വ്യാപിച്ചിട്ടുണ്ട്. നിരവധി മലയാളി ഫേസ്ബുക്കികളാണ് #10YEARCHALLENGE ഏറ്റെടുത്തിരിക്കുന്നത്