കഴക്കൂട്ടം പ്രസ് ക്ലബ് ഏർപ്പെടുത്തിയ പ്രഥമ ഗൗരി ലങ്കേഷ് മാധ്യമ പുരസ്കാരത്തിന് വിവേക് ആർ ചന്ദ്രൻ അർഹനായി

single-img
15 October 2018

വിവേക് ആർ ചന്ദ്രൻ

തിരുവനന്തപുരം: കേരളത്തിലെ പ്രാദേശിക മാദ്ധ്യമ പ്രവർത്തകർക്കായി മികച്ച അന്വേഷണാത്മക റിപ്പോർട്ടിംഗിന് കഴക്കൂട്ടം പ്രസ് ക്ലബ് ഏർപ്പെടുത്തിയ പ്രഥമ ഗൗരി ലങ്കേഷ് മാധ്യമ പുരസ്കാരത്തിന് മാതൃഭൂമി ദിനപത്രത്തിലെ തിരുവനന്തപുരം സിറ്റി ലേഖകൻ വിവേക് ആർ ചന്ദ്രൻ അർഹനായി.

10000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്, കാര്യവട്ടം ക്യാമ്പസിനെ പറ്റിയുള്ള (വട്ടം ചുറ്റി ഈ കാര്യം അഭിമാനം, അനാഥം’) എന്ന ലേഖന പരമ്പരയാണ് അവാർഡിന് അർഹമായത്.

ജൂറിയുടെ പ്രത്യേക പരാമർശത്തിന് മറ്റ് അഞ്ച് ലേഖകരായ ദീപികയിലെ (തിരുവനന്തപുരം) മഞ്ജുള ദേവി, മാതൃഭൂമിയിലെ(കാസർഗോഡ്), ലിബീഷ് കുമാർ മംഗളത്തിലെ (ബാലരാമപുരം) ലേഖകൻ ചന്ദ്രൻ പനയറകുന്ന്, കേരള കൗമുദി (പൊന്നാനി) ലേഖകൻ കെ.വി. നദീർ, മാധ്യമം വർക്കല ലേഖകൻ അൻസാർ വർണനയും അർഹനായി.

ഒക്ടോബർ 29ന് കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവാർഡുകൾ വിതരണം ചെയ്യും. മുതിർന്ന മാധ്യമ പ്രവർത്തകൻ ഭാസുരേന്ദ്രബാബു ചെയർമാനും, മാധ്യമ പ്രവർത്തകനും തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ മാസ് കമ്യൂണിക്കേഷൻ മേധാവിയുമായ ഡോ. ടി കെ സന്തോഷ് കുമാർ അംഗവുമായ ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്.

പ്രസ് ക്ലബ് പ്രസിഡന്റ് കഴക്കൂട്ടം സുരേഷ് , സെക്രട്ടറി എം. എം അൻസാർ, ട്രഷറർ വിമൽകുമാർ, ജോയിന്റ് സെക്രട്ടറി രജ്ഞിത്ത് എന്നിവരുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരം പ്രസ് ക്ളബിൽ വച്ച് ജൂറി ചെയർമാൻ ശ്രീ ഭാസുരേന്ദ്രബാബുവാണ് അവാർഡ് പ്രഖ്യാപിച്ചത്.