ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൗമാരക്കാരന്‍

single-img
12 March 2018

ലണ്ടന്‍: ബ്രിട്ടനിലെ ബ്രാന്‍ഡം മാര്‍ഷെ എന്ന പതിനാറുകാരനെ കണ്ടാല്‍ ആരുമൊന്ന് അദ്ഭുതപ്പെട്ടുപോകും. കാരണം ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൗമാരക്കാരന്‍ ആണ് അവന്‍. ഉയരം ഏഴടി നാലിഞ്ച്. കഴിഞ്ഞ വര്‍ഷമാണ് ബ്രാന്‍ഡം വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

ഏഴടിയോടടുപ്പിച്ചായിരുന്നു അന്നു പൊക്കം. എന്നാല്‍ മാര്‍ഷെയുടെ കുടുംബത്തിലുള്ള മറ്റുള്ളവര്‍ക്കെല്ലാം സാധാരണ ഉയരം മാത്രമാണ്. ഒമ്പതു വയസുവരെ ബ്രാന്‍ഡവും അങ്ങനെ തന്നെയായിരുന്നു. പിന്നീടാണ് അവന്‍ വളരാന്‍ തുടങ്ങിയത്. രോഗമായിരിക്കുമെന്നു കരുതി ഡോക്ടര്‍മാരെ കാണിച്ചു.

പക്ഷേ, ഒരു കുഴപ്പവും കണ്ടെത്താനായില്ല. പുറത്തിറങ്ങിയാല്‍ ആളുകള്‍ ചുറ്റും കൂടും. പലര്‍ക്കും സെല്‍ഫിയെടുക്കണം. അതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. പലപ്പോഴും മുട്ടുകുത്തിനില്‍ക്കേണ്ടിവരും. ഇതിനിടെ ബാസ്‌കറ്റ് ബാള്‍ ടീമിലും ഇടം പിടിച്ചു.

ഉയരം അവനെ പ്രശസ്തനാക്കുന്നുണ്ടെങ്കിലും ചില സ്വകാര്യ ദുഃഖങ്ങള്‍ക്കും അത് ഇടയാക്കുന്നുണ്ട്. എവിടെയും ഫ്രീയായി നടക്കാനാവുന്നില്ല എന്നതാണ് മാര്‍ഷെ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഇഷ്ടവസ്ത്രം ധരിക്കാനാവാത്തത് മറ്റൊരു പ്രശ്‌നം.