പ്രതിപക്ഷത്തിന്റെ കറുത്ത ബാഡ്ജ് ധരിക്കാന്‍ വിസമ്മതിച്ച് വി.ടി ബല്‍റാം എംഎല്‍എ

single-img
26 February 2018

തിരുവനന്തപുരം: പ്രതിപക്ഷം കറുത്ത ബാഡ്ജും പ്ലക്കാര്‍ഡുകളുമായി നിയമസഭ തടസ്സപ്പെടുത്തിയപ്പോള്‍ കറുത്ത ബാഡ്ജ് ധരിക്കാതെ തൃത്താല എം.എല്‍.എ വിടി ബല്‍റാം സഭയിലെത്തിയത് ശ്രദ്ധേയമായി. പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ രാവിലെ 8.30ന് നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ബാനറുകളും പ്ലക്കാര്‍ഡുകളും ഏന്തി സഭയിലെത്തണമെന്നും, സാമാജികര്‍ എല്ലാവരും കറുത്ത ബാഡ്ജ് ധരിക്കണമെന്നും തീരുമാനിച്ചിരുന്നു.

യോഗത്തില്‍ വച്ചു തന്നെ താന്‍ ബാഡ്ജ് ധരിക്കില്ലെന്ന് ബല്‍റാം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തില്‍ മുന്‍ നിരയില്‍ തന്നെ ബല്‍റാം എംഎല്‍എ ഉണ്ടായിരുന്നു. അതേസമയം സഭ തുടങ്ങി 8 മിനിറ്റിനകം പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ചോദ്യോത്തര വേള നിര്‍ത്തിവെക്കുകയായിരുന്നു.

ഷുഹൈബ് വധത്തില്‍ കലങ്ങിമറിഞ്ഞ് നിയമസഭ: മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി