ഗോളി ഇങ്ങനെയും മണ്ടത്തരം കാണിക്കുമോ?: വിചിത്ര ഗോള്‍ കണ്ട് തലയില്‍ കൈവെച്ച് ഫുട്‌ബോള്‍ ലോകം

single-img
25 February 2018

https://www.youtube.com/watch?time_continue=1&v=5FH4qvzEhO8

കഴിഞ്ഞ ദിവസം ബുണ്ടസ് ലീഗില്‍ ഡൂയിസ് ബെര്‍ഗും ഇന്‍ഗോള്‍സ്റ്റാഡ്റ്റും തമ്മിലുള്ള മത്സരത്തില്‍ ബെര്‍ഗിന്റെ ഗോളി ഫ്‌ലെക്കനാണ് മണ്ടത്തരം പിണഞ്ഞത്. 18ാം മിനിറ്റില്‍ ഇന്‍ഗോള്‍സ്റ്റാഡ്റ്റ് ഗോളി, എതിര്‍ പോസ്റ്റ് ലക്ഷ്യമിട്ട് ലോങ് ബോള്‍ നല്‍കി.

പന്ത് ഡൂയുസ്ബര്‍ഗ് ബോക്‌സിലെത്തിയപ്പോള്‍, പ്രതിരോധതാരം ഗെരിറ്റ് നൗബര്‍ പന്ത് ഹെഡ് ചെയ്ത് ഗോളി ഫ്‌ലെക്കനിലേക്ക് നല്‍കി. എന്നാല്‍ ഈ സമയം ഫ്‌ലെക്കന്‍ ഗോള്‍വലയ്ക്കുള്ളിലിരുന്ന് വെള്ളം കുടിക്കുകയായിരുന്നു.

പന്തിന്പിന്നാലെ ഓടിയെത്തുകയായിരുന്ന ഇന്‍ഗോള്‍സ്റ്റഡ് താരം സ്റ്റെഫാന്‍ കുറ്റ്ഷ്‌കിക്ക് പന്ത് വലയിലേക്ക് വഴിതിരിച്ച് വിടേണ്ടി മാത്രമേ വന്നുള്ളു. ഗോളിയുടെ ആ വിചിത്ര പ്രവര്‍ത്തികണ്ട് ഒരു നിമിഷം മൈതാനവും വേദിയും തരിച്ചു നിന്നു.